ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് 10000 രൂപയ്ക്ക് ടിക്കറ്റ്. 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍, മൂന്നു ദിവസത്തെ യാത്ര. ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ പ്രവാസികള്‍ക്കുമുന്നില്‍ തുറക്കുന്നത് വമ്പന്‍ അവസരങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഡിസംബറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കും. ആദ്യം പരീക്ഷണ സര്‍വീസാണ് നടത്തുക. ഇത് വിജയിച്ചാല്‍ മാസത്തില്‍ രണ്ട് ട്രിപ്പുകള്‍ നടത്താനാണ് പദ്ധതി.