യുഎഇയില്‍ ലൈസന്‍സില്‍ ലഭിച്ച നെഗറ്റീവ് പോയിന്റ് കുറയ്ക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അവസരമൊരുക്കി ആഭ്യന്തര മന്ത്രാലയം. സ്‌കൂളുകള്‍ തുറക്കുന്ന ഓഗസ്റ്റ് 28ന് സുരക്ഷിതമായി വാഹനമോടിച്ചാല്‍ നെഗറ്റീവ് പോയിന്റുകള്‍ കുറയ്ക്കുമെന്നാണ് നിര്‍ദ്ദേശം. 28ന് നടക്കുന്ന സീറോ ആക്‌സിഡന്റ് ഡേ ക്യാംപെയിന്‍ വിജയിപ്പിക്കാനുള്ള ആഹ്വാനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന നെഗറ്റീവ് പോയിന്റുകള്‍ 24വരെ ആയാല്‍ ലൈസന്‍സ് തന്നെ റദ്ദാകും.









