അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പ്രവാസി മലയാളിയടക്കം നാല് ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിച്ചു. ഷാര്‍ജ, ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികളാണ് ഇത്തവണത്തെ ഭാഗ്യശാലികള്‍. ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ 33കാരന്‍ മുഹമ്മദ് ഹസന്‍ താരിക് ആണ് ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി. ഖത്തറില്‍ താമസിക്കുന്ന എഞ്ചിനീയറായ 39കാരന്‍ നാബില്‍ ബിനു ആണ് രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി. 100,000 ദിര്‍ഹം നേടിയ മൂന്നാമത്തെ വിജയി പ്രവാസി മലയാളിയായ 34കാരന്‍ അനീഷ് കുമാറാണ്. കേരളത്തില്‍ നിന്നുള്ള ഇദ്ദേഹം നിലവില്‍ ദുബൈയിലാണ് താമസം. ഇന്ത്യക്കാരനായ ചരണ്‍ ദീപ് സിങ് ആണ് 100,000 ദിര്‍ഹം നേടിയ നാലാമത്തെ വിജയി.