സൗദിയില്‍ താമസ, തൊഴില്‍, അതിര്‍ത്തി നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വിവിധ പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ പരിശോധനയില്‍ പുതുതായി 13,939 പ്രവാസികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7,894 താമസ നിയ ലംഘകരും 3,839 അതിര്‍ത്തി നിയമ ലംഘകരും 2,206 തൊഴില്‍, നിയമ ലംഘകരുമാണ് അറസ്റ്റിലായത്. ഒരാഴ്ചക്കിടെ 7,969 പ്രവാസി നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.