ഓഗസ്റ്റ് 31 വരെ സലാല യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് മുവാസലാത്ത്. മസ്കത്ത് – സലാല റൂട്ടിൽ പത്ത് ടിക്കറ്റെടുക്കുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുമെന്ന് ദേശീയ ഗതാഗത കമ്പനി അറിയിച്ചു. ഒരു വശത്തേക്ക് മാത്രമുള്ള യാത്രക്ക് ടിക്കറ്റിന് എട്ട് റിയാലും ഇരു വശങ്ങളിലേക്കും 13 റിയാലുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം, ഹിജ്റ പുതുവര്‍ഷം പ്രമാണിച്ചുള്ള പൊതുഅവധി ദിനമായ വ്യാഴാഴ്ച മുവാസലാത്ത് ബസ്, ഫെറി സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക് 1551 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.