ബഹ്‌റൈൻ: ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന യുവതികളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈനില്‍ തടവുശിക്ഷ. റസ്‌റ്റൊറന്റ് മാനേജര്‍മാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കേസിലെ പ്രതികള്‍. ശിക്ഷ അനുഭവിക്കുന്നതിന് പുറമെ ഇരകളായ സ്ത്രീകള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാനുള്ള ചിലവും പ്രതികള്‍ വഹിക്കണം. സ്ത്രീ ഉള്‍പ്പടെ രണ്ട് പ്രതികള്‍ 5000 ബഹ്‌റൈന്‍ ദിനാറും, മൂന്നമത്തെയാള്‍ക്ക് 2000 ബഹ്‌റൈന്‍ ദിനാറും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.