കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസ നിയമം ലംഘിച്ച പ്രവാസികള്‍ പിടിയിൽ. ഫർവാനിയയിലും ഹവല്ലിയിലും ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകർ പിടിയിലായത്. നിയമ ലംഘകരെ കണ്ടെത്തി നടപടി എടുക്കുന്നതിനുള്ള പരിശോധനകള്‍ രാജ്യത്ത് ശക്തമായി തുടരുകയാന്നെന്നു അധികൃതര്‍ വ്യക്തമാക്കി. പിടിയിലാകുന്നവരെ നാട് കടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.