ഖത്തർ: ഖത്തർ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഹ്രസ്വകാല പാർക്കിങ്ങിൽ ജൂൺ 15 മുതൽ യാത്രക്കാർക്ക് സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാം. ജൂൺ 15 മുതൽ 30 വരെയും ജൂലൈ 6 മുതൽ 10 വരെയും എല്ലാ യാത്രക്കാർക്കും ആദ്യ 60 മിനിറ്റിലാണ് സൗജന്യമായി പാർക്ക് ചെയ്യാൻ സാധിക്കുന്നത്. ആദ്യത്തെ 60 മിനിറ്റ് കഴിഞ്ഞാൽ പാർക്കിങ് ഫീസ് ഈടാക്കും. രാവിലെ 5 മുതൽ 8 വരെ, വൈകിട്ട് 5 മുതൽ രാത്രി 7 വരെ, രാത്രി 10.30 മുതൽ പുലർച്ചെ 2.30 വരെ എന്നിങ്ങനെയാണ് സൗജന്യ പാർക്കിങ് സമയം. വിമാനത്താവളത്തിന്റെ പ്രവേശന കവാടങ്ങളിലെത്തുന്ന സ്വകാര്യ വാഹനങ്ങൾ അശ്രദ്ധമായി ഇടരുതെന്നും വിമാനത്താവളം അധികൃതർ നിർദേശിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്താൻ ടാക്സികൾ, ബസുകൾ, മെട്രോ എന്നിവ പ്രയോജനപ്പെടുത്തണമെന്നും നിർദേശമുണ്ട്.