അബുദാബി: ദുബായിൽ ഫ്യൂച്ചർ കോംപിറ്റൻസീസ് 2023 എന്ന പേരിൽ വിദ്യാർഥികൾക്കായുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ. അതോറിറ്റിയുടെ 30 മേഖലകളെക്കുറിച്ച് വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനം നൽകുകയാണ് ലക്ഷ്യം. മുനിസിപ്പാലിറ്റിയുടെ പ്രവർത്തന മേഖലകളുമായി യോജിക്കുന്ന സർവകലാശാല ബിരുദധാരികൾക്ക്, പ്രായോഗിക പരിശീലനം നൽകിക്കൊണ്ട് അവരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പരിശീലന പരിപാടി. ഇമിറാത്തി വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.