സൗദി അറേബ്യ: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് വരാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകൾ കവര്‍ച്ച ചെയ്യപ്പെട്ടു. മംഗളൂരു സ്വദേശി ഉബൈദുല്ലയുടെ കുടുംബത്തിന്റെ യാത്രയാണ് രേഖകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് മുടങ്ങിയത്. ഏതാനും ദിവസം മുമ്പ് രാത്രിയിൽ ഖമീസ് സൂഖിലിൽ വാഹനം നിര്‍ത്തി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. വ്യാജ താക്കോലുപയോഗിച്ചാണ് കവര്‍ച്ച നടത്തിയതെന്നും നാട്ടിലെ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഒരു കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചിട്ടുള്ളതായി മനസിലായിട്ടുണ്ടെന്നും ഉബൈദുല്ല പറഞ്ഞു. ഉബൈദുല്ലയുടെ ഭാര്യയും മക്കളും വിസിറ്റ് വിസയില്‍ രണ്ട് മാസം മുന്‍പാണ് സൗദിയില്‍ എത്തിയത്. സംഭവത്തിൽ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗം ഹനീഫ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.