സൗദി അറേബ്യ: വീണ്ടും ചരിത്രം കുറിച്ച് സൗദി. തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രെസിഡന്റാകുന്ന പ്രഥമ വനിതയായി സൗദി യുവതി ഹനാൻ അൽഖുറശി. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാൻ അൽഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചത്. 2021ൽ ഹനാൻ ആദ്യമായി വജ് ക്ലബ്ബ് ഡയറക്ടർ ബോർഡിലേക്ക് നാമനിർദേശം ചെയ്യപ്പെടുകയും ഹനാന് 100 വോട്ടുകൾ ലഭിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഹനാൻ വജ് ക്ലബ്ബ് വൈസ് പ്രസിഡന്റ് പദവിയിൽ നിയമിതയായി.