അബുദാബി: ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28 മത് സീസൺ ഒക്ടോബർ 18 ന് ആരംഭിക്കും. മുൻ വർഷങ്ങളേക്കാൾ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് തുറക്കുക. ഗ്ലോബൽ വില്ലേജ് ഇത്തവണ ഒക്ടോബര്‍ 18 മുതല്‍ 194 ദിവസം സന്ദര്‍ശകരെ സ്വീകരിക്കും. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ കാഴ്ചകളും വിസ്മയങ്ങളും സമ്മാനിക്കാനാണ് നേരത്തെ സീസണ് ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പ്രദര്‍ശന സ്റ്റാളുകളുടെ രജിസ്ട്രേഷന് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 30ന് അവസാനിച്ച ഇരുപത്തിയേഴാമത് സീസണില്‍ 90 ലക്ഷത്തോളം സന്ദര്‍ശകരാണ് ആഗോള ഗ്രാമത്തില്‍ എത്തിയത്.