കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനധികൃതമായി മദ്യം നിർമിച്ച പ്രവാസി അറസ്റ്റിൽ. കുവൈറ്റ് പബ്ലിക് സെക്യൂരിറ്റി അധികൃതര്‍ നടത്തിയ റെയ്ഡിലായിരുന്നു അനധികൃത മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തത്. ഇയാളിൽ നിന്നും 40 ബാരലുകളില്‍ നിറച്ചിരുന്ന അസംസ്കൃത വസ്തുക്കളും വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 163 ബോട്ടില്‍ മദ്യവും അധികൃതര്‍ പിടിച്ചെടുത്തു. പിടിയിലായ പ്രവാസിയെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.