മസ്കറ്റ്: ഒമാനിൽ മൽസ്യബന്ധന നിയമം ലംഘിച്ച മുപ്പതിലധികം പ്രവാസി തൊഴിലാളികളെ അറസ്ററ് ചെയ്തു. ഇവരിൽ നിന്നും ലൈസൻസ് ഇല്ലാത്ത ഏഴ് ബോട്ടുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. അൽ വുസ്ത ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീം ദുകമിലെ കോസ്റ്റ് ഗാർഡ് യൂനിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.