ദുബായ്: ദുബൈയില്‍ ഇനി ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കുമെന്ന് ദുബായ് ഹെല്‍ത്ത് അഥോറിറ്റി അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മാത്രമാണ് സേവനം ഉണ്ടായിരുന്നത്. ജനന,മരണ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റഡ്, ഡിജിറ്റല്‍ രൂപത്തിലും ലഭ്യമാകുമെന്ന് പൊതുജനാരോഗ്യവിഭാഗം ആക്ടിങ് ഡയറക്ടര്‍ ഡോ. റമദാന്‍ അല്‍ ബലൂഷി പറഞ്ഞു.