കുവൈത്ത് സിറ്റി: അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന് നല്‍കാനൊരുങ്ങി കുവൈത്ത്. ഇതിനുള്ള വാക്സിനുകള്‍ ജനുവരിയോടെ രാജ്യത്ത് എത്തും.
ഫെബ്രുവരി ആദ്യവാരത്തില്‍ വാക്സിനുകള്‍ വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ് പദ്ധതിയിടുന്നത്. കുട്ടികള്‍ക്കായുള്ള വാക്സിന് രജിസ്ട്രേഷന് നേരത്തെ ആരംഭിച്ചിരുന്നു.
ഫൈസര്‍ വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. മുതിര്‍ന്നവര്‍ക്ക് നല്കുന്ന വാക്സിന് അളവിന്റെ മൂന്നിലൊന്ന് അളവാണ് കുട്ടികള്‍ക്ക് നല്‍കുക. ഇത് 90 ശതമാനം സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഫൈസര്‍ ബയോണ്‍ടെക് അറിയിച്ചു.