ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമാക്കി പ്രവാസികള്‍. നാട്ടിലേയ്ക്ക് പണമയക്കുന്നതിന് പ്രവാസികള്‍ തിരക്കുകൂട്ടുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ സൗദി റിയാലിന് 19.93 എന്ന നിരക്കിലാണ് രൂപ.
കഴിഞ്ഞ മൂന്നു ദിവസമായി ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ നിരക്ക് കുറഞ്ഞുവരികയാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും ശമ്പളം ലഭിക്കുന്ന സമയവും ഒരുമിച്ചുവന്നതാണ് പ്രവാസികള്‍ക്ക് നേട്ടമായത്.