ദുബായിലെ മെഡി കെയർ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ഗ്യാസ്‌ട്രോ ആൻഡ് ഒബേസിറ്റി സെന്റർ പ്രവർത്തനം തുടങ്ങി. ഗ്യാസ്‌ട്രോ, ഒബീസിറ്റി മേഖലയിലെ രോഗനിർണയവും ചികിത്സയും രോഗികൾക്ക് എളുപ്പം ലഭ്യമാക്കുന്നതിനാണ് ഈ കേന്ദ്രമെന്ന് ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. ഇന്റസ്‌റ്റൈനൽ ആൻഡ് കോളൻ കാൻസർ, വെയ്റ്റ് മാനേജ്മെന്റ്, ഹാർട്ട്ബേൺ ആൻഡ് ആസിഡ് റിഫ്ളക്സ് , ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് എന്നിവയ്ക്കുള്ള ചികിത്സ ഇവിടെ ലഭിക്കും.
ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ അവാദ് സെഗായർ അൽ കെത്ബി മെഡ് കെയറിലെ ഡോ.സയീദ് അൽ ഷെയ്ഖ് ഗ്യാസ്ട്രോ ആൻഡ് ഒബേസിറ്റി സെന്റർ ഉദ്ഘാടനം നിർവഹിച്ചു.