യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയുടെ അവധി ദിനങ്ങള്‍ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ ഒന്ന് ബുധനാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്ച വരെ മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ അവധിക്ക് ശേഷം ഡിസംബര്‍ അഞ്ച് ഞായറാഴ്ച മുതൽ പ്രവര്‍ത്തനം പുനഃരാരംഭിക്കും. ശനിയാഴ്ചത്തെ വാരാന്ത്യ അവധി കൂടി ഉൾപ്പെട്ടാൽ നാല് ദിവസത്തെ അവധി ലഭിക്കും.