മക്ക: മക്കയില്‍ പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കിയതിന് പത്തുപേരെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെയും അടിപിടി കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പരിശോധിച്ചാണ് കുറ്റക്കാരെ പോലീസ് കണ്ടെത്തിയത്. ആറ് സൗദി പൗരന്മാര്, ഒരു തുനീഷ്യന്‍ പൗരന്, ഒരു മൊറോക്ക പൗരന്, രണ്ട് സുഡാനികള്‍ എന്നിവരാണ് അറസ്റ്റിലായത്. മുന്‍ വൈരാഗ്യമാണ് അടിപിടിക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി.