റിയാദ്: ഡലിവറി ജീവനക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി സൗദി. ജീവനക്കാരുടെ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കാന്‍ രജിസ്റ്റേര്‍ഡ് ആപ്പുകള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്കി. നവംബര്‍ 30 മുതല്‍ നിയമം പ്രാബല്യത്തിലാകും.
ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കേന്ദ്രങ്ങളില്‍തന്നെ പരിശോധന നടത്തണം. പരിശോധനയില്‍ പാസ് ആകാത്തവരെയും നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാത്തവരെയും ജോലിയില്‍ തുടരാന്‍ അനുവദിക്കില്ല. വിവിധ രോഗങ്ങള്‍ക്കും, കാഴ്ച, കേള്‍വി, എക്സറേ തുടങ്ങിയ പരിശോധനകളാണ് നടത്തുക.