ഐക്യരാഷ്ട്ര സഭയിൽ ഒമാൻ അംഗത്വം നേടിയതിന്റെ അന്‍പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒമാൻ പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ഐക്യരാഷ്ട്ര സഭയിലെ 131 -ാമത്തെ അംഗരാജ്യമാണ് ഒമാൻ. 1971 ഒക്ടോബർ എട്ടിനാണ് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഒമാന്റെ പതാക ഉയർത്തിയത്.
വിദേശകാര്യ മന്ത്രാലയത്തിൽ സയ്യിദ് കാമിൽ ബിൻ ഫഹദ് അൽ സഈദിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുതിയ സ്റ്റാമ്പ് പ്രകാശനം ചെയ്തത്. ഒമാൻ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.