ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് ശമ്പള പരിധി പ്രഖ്യാപിച്ചു. ഭാര്യ, ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍, സഹോദരന്‍, സഹോദരി തുടങ്ങിയ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തിക്കുന്നതിന് മൊട്രാഷ് 2 ആപ്ലിക്കേഷന്‍വഴിയാണ് അപേക്ഷിക്കേണ്ടത്.
ഭാര്യ, ഭര്‍ത്താവ്, മക്കള്‍, എന്നിവര്‍ക്കുള്ള സന്ദര്‍ശക വിസ ലഭിക്കണമെങ്കില്‍ പ്രവാസിയ്ക്ക് കുറഞ്ഞത് 5000 റിയാല്‍ ശമ്പളമുണ്ടായിരിക്കണം. മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞ ശമ്പള പരിധി 10,000 റിയാലാണ്.