ദുബൈ: ജോലിയില്‍നിന്നും വിരമിച്ചശേഷവും പ്രവാസികള്‍ക്ക് യു.എ.ഇയില്‍ തുടരാന്‍ സാധിക്കുന്ന വിസ പദ്ധതിക്ക് അംഗീകാരം. വിരമിച്ചവര്‍ക്കായി പ്രത്യേക അംഗീകാരം നല്‍കിയതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.
എക്‌സ്‌പോ നഗരിയിലെ യു.എ.ഇ പവലിയനില്‍ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് യു.എ.ഇ ഭരണാധികാരിയുടെ നിര്‍ണ്ണായക പ്രഖ്യാപനം. വിരമിച്ച പ്രവാസികള്‍ക്ക് റസിഡന്‍സി അനുവദികകുന്ന വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കിയതായും എല്ലാവരെയും രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.