റിയാദ്: ഒട്ടകത്തിനെ കാറിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍കഴിയുന്ന മൂന്ന് മലയാളികളുടെയും നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. മദീന പള്ളിയില്‍ സന്ദര്‍ശനം നടത്തി ജിദ്ദയിലേയ്ക്ക് മടങ്ങിയ മലയാളി സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരണമടഞ്ഞിരുന്നു.
മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുള്ളയുടെ മകന്‍ റിഷാദ് അലിയാണ് അപകടത്തില്‍ മരിച്ചത്. 28 വയസ്സായിരുന്നു. റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന, മകള്‍ അയ്മിന്‍ റോഹ, തുവ്വൂര്‍ സ്വദേശി നൗഫിലിന്റെ ഭാര്യ റിന്‍സില, ഇവരുടെ മാതാവ് വട്ടിപ്പറമ്പ് റംലത്ത്, സഹോദരന്‍ മുഹമ്മദ് ബിന്‍സ്, ഡ്രൈവര്‍ അബ്ദുള്‍ റൗഫ് കൊളക്കാടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അബ്ദുള്‍ റൗഫ്, ഫര്‍സീന, റംലത്ത് എന്നിവരുടെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. ഇവര്‍ നിലവില്‍ ജിദ്ദ അബ്ഹൂര്‍ കിങ് അബ്ദുള്ള ഇക്കണോമിക് സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവരെ റബിഖ് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച റാഷിദ് അലിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.