കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണമടക്കാന്‍ ഇനി മൊബൈല്‍ ആപ്പ്. ‘ഇ-സ്റ്റാമ്പ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ധനമന്ത്രാലയമാണ് പുറത്തിറക്കിയത്.
ആദ്യഘട്ടത്തില്‍ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അപ്ലൈഡ് എജ്യുക്കേഷന്‍ എന്നിവയിലാണ് ഇ-സ്റ്റാമ്പ് സേവനം ലഭ്യമാവുക. ആണ്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പിന്റെ സേവനം ലഭ്യമാണ്.
വെന്‍ഡിങ് മെഷീനില്‍നിന്നും സ്റ്റാമ്പ് എടുത്ത് അപേക്ഷ ഫോമുകളില്‍ ഒട്ടിക്കുന്നത് ഒഴിവാക്കാന്‍ പുതിയ സംവിധാനം സഹായിക്കും. ആപ്പിന്റെ സേവനം മറ്റ് മേഖലകളിലേയ്ക്ക് ഉടന്‍ വ്യാപിപ്പിക്കുമെന്നും വാട്സ്ആപ്പ് പേയ്മെന്റ് ഉള്‍പ്പടെയുള്ള സേവനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസീല്‍ അല്‍ മുനിഫീ പറഞ്ഞു.