അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ അബുദാബിയില്‍ പ്രദര്‍ശനങ്ങളിലും പൊതുപരിപാടികളിലും പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ കൂടുതല്‍ ഇളവ്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 96 മണിക്കൂറുകളാക്കി വര്‍ധിപ്പിച്ചു. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചത്.
പരിപാടികളില്‍ പ്രവേശിക്കുന്നവര്‍ക്ക് ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനൊപ്പം അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ആയിരിക്കണം. വാക്സിന് എടുത്തവര്‍ പി.സി.ആര് പരിശോധന നടത്തിയാല്‍ ആപ്പില്‍ ഒരുമാസത്തേയ്ക്കും അല്ലാത്തവര്‍ക്ക് ഏഴ് ദിവസത്തേയ്ക്കുമാണ് ഗ്രീന്‍ പാസ് ലഭിക്കുക. മാസ്ക് നിര്‍ബന്ധമായി ധരിച്ചിരിക്കണം.