കുവൈത്ത് സിറ്റി: കേരളത്തിലെ പ്രളയ ദുരന്തത്തില്‍ അനുശോചനമറിയിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്വബാഹ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു.