ഖത്തറിലേക്ക് വൻതോതിൽ നിരോധിത പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ. ഹമദ് തുറമുഖം വഴി കടത്താൻ ശ്രമിച്ച പുകയിലയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.തുറമുഖത്തെത്തിയ ഒരു ടാങ്കർ ഷിപ്മെന്റിൽ ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് കള്ളക്കടത്ത് പൊളിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ധ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ പുകയില കണ്ടെത്തുകയായിരുന്നു. ആകെ 15 ടൺ പുകയിലയാണ് പിടിച്ചെടുത്തത്.