കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് കുവൈറ്റ് ദേശീയ, വിമോചന ദിനത്തിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. മന്ത്രിമാരുടെ സമിതിയുടെ ഉത്തരവ് പ്രകാരം ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ഭാഗമായി ഫെബ്രുവരി 25, 26 എന്നീ തീയതികൾ ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കും. ഫെബ്രുവരി 27 വ്യാഴാഴ്ച വിശ്രമ ദിനമായും അനുവദിക്കുകയും ചെയ്തു. ഫെബ്രുവരി 28, മാർച്ച് 1 തീയതികൾ വെള്ളി, ശനി ദിവസങ്ങളുമാണ്. എല്ലാ ഔദ്യോഗിക ജോലികളും മാർച്ച് 2 ഞായറാഴ്ച പുനരാരംഭിക്കുന്നതാണ്.