ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടിയാതായി റിപ്പോർട്ട്. പെട്ടിയിൽ വസ്ത്രങ്ങൾക്കൊപ്പമുണ്ടായിരുന്ന ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച നിരോധിത ലിറിക ഗുളികകളാണ് യാത്രക്കാരനിൽ നിന്ന് ഖത്തർ കസ്റ്റംസ്സ് അധികൃതർ പിടികൂടിയത്. ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ 2100 ലിറിക ഗുളികകൾ യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതർ ചൂണ്ടിക്കാട്ടി. സംശയകരമായ സാഹചര്യത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് നിരോധിത ഗുളികകൾ അധികൃതർ പിടിച്ചെടുത്തത്. രാജ്യത്തേക്ക് ലഹരി മരുന്നുകളും നിരോധിത മരുന്നുകളും കടത്താൻ ശ്രമിക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ലഹരി കടത്തിന്റെ പേരിൽ ഇപ്പോഴും ഖത്തർ ജയിലിൽ കഴിയുകയാണ്.