സ്കൂൾ പരിസങ്ങളിൽ അലക്ഷ്യമായി വാഹനം നിർത്തരുത് എന്ന മുന്നറിയിപ്പുമായി അബൂദബി പോലീസ്. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാനെത്തുന്ന സമയത്ത് കാർ അലക്ഷ്യമായി റോഡിൽ നിർത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാവുന്നതിന്റെ വിഡിയോ സഹിതം പങ്കുവെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. ഗതാഗത സുഗമമാക്കുന്നതിനും പൊതുഭംഗി നിലനിർത്തുന്നതിനും സ്കൂൾ പരിസരത്തു പാർക്കിങ് അനുവദിച്ചിരിക്കുന്ന ഇടത്തുമാത്രമാവണം വാഹനങ്ങൾ നിർത്തേണ്ടതെന്നും അബൂദബി പോലിസ് വ്യക്തമാക്കി.