ഒമാനില്‍ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. തൊഴില്‍ മന്ത്രാലയമാണ് ജനുവരി 30 ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 30 വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്.