കൊച്ചി: ദുബൈയില്‍നിന്നും കേരളത്തിലേയ്ക്ക് പറന്ന വന്ദേഭാരത് വിമാനം കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട ആ കറുത്ത ദിനത്തിന് ഒരാണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ ഉണ്ടായ അപകടത്തില്‍ പൈലറ്റും സഹപൈലറ്റും അടക്കം 21 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. വിമാനം ലാന്‍ഡിങ്ങിന് ഇടയില്‍ 35 മീറ്റര്‍ താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു. കോവിഡ് മഹാമാരിക്ക് ഇടയിലും അപകടവാര്‍ത്ത അറിഞ്ഞ് പ്രദേശവാസികള്‍ കരിപ്പൂരിലേയ്ക്ക് ഒഴുകി. മഴയെയും പകര്‍ച്ച വ്യാധിയേയും വകവയ്ക്കാതെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നടത്തിയ ഇടപെടല്‍ ലോകത്തിന് മാതൃകയായി.