സൗദിയിൽ ഇനി മുതൽ തൊഴിൽ നൽകുന്ന ആളെ സ്പോൺസർ എന്ന് വിശേഷിപ്പിക്കാൻ അനുവദിക്കില്ല, പകരം തൊഴിലുടമ എന്ന പദമാണ് ഉപയോഗിക്കേണ്ടതെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി. സൗദിയിൽ തൊഴിൽ നൽകുന്നയാളെ സ്പോൺസർ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇനി സ്പോൺസർ എന്ന പദത്തിന് പകരം തൊഴിലുടമ എന്ന് വിശേപ്പിക്കണമെന്നാണ് പുതിയ നിർദ്ദേശം. സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം നൽകി. ഇക്കാര്യമറിയിച്ച് ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്സിന് മന്ത്രാലയം കത്തയച്ചു. തൊഴിൽ മാറാനുള്ള സ്വാതന്ത്ര്യം, റീ എൻട്രി, ഫൈനൽ എക്സിറ്റ് എന്നിവക്കുള്ള സൗകര്യം, എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് പദ്ധതി. പത്തു ലക്ഷത്തിലേറെ തൊഴിലാളികൾ ഇതിനോടകം പദ്ധതിയുടെ ഭാഗമായി.









