പുതുവത്സരം പ്രമാണിച്ചു സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ച് ഷാർജ. 2025 ജനുവരി ഒന്ന് ബുധനാഴ്ച്ച എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവധി ലഭിക്കും. മാനവവിഭവശേഷി വകുപ്പാണ് അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. ജനുവരി രണ്ട് പ്രവർത്തി ദിവസം പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.