കോവിഡ് വ്യാപന സാഹചര്യത്തെത്തുടർന്ന് വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു. അറബ്-യൂറോപ്യൻ പൗരന്മാരാണ് ആദ്യദിവസം എത്തിയത്. യാത്രാനിബന്ധനകളിൽ വീഴ്ച വരുത്തിയ ഏതാനും യാത്രക്കാരെ തിരിച്ചയച്ചതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.
ഇമ്മ്യൂൺ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ച ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാമെന്നും മറ്റൊരു രാജ്യത്ത് ക്വാറന്റൈൻ ഇരിക്കേണ്ടെന്നും ഡിജിസിഎ മേധാവി എൻജിനീയർ യൂസഫ് അൽ ഫൗസാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് വിമാന ഷെഡ്യൂളുകൾക്ക് ഡിജിസിഎ ഇതുവരെ അനുമതി നൽകിയിട്ടില്ല.