കുവൈത്തിൽ മയക്കുമരുന്ന് കേസിൽ നാല് പ്രവാസികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 152 കിലോഗ്രാം ഹാഷിഷും സൈക്കോട്രോപിക് വസ്തുക്കളുമായി കുബർ ദ്വീപിൽ നിന്ന് പിടികൂടിയവരെയാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. അബദാൻ പ്രദേശത്തുനിന്ന് വന്ന പ്രതികളെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പിടികൂടിയത്. പിടികൂടിയ പ്രതികൾ മയക്കുമരുന്നിന് അടിമകളായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.