174 തൊഴിലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കി സൗദി. ജോലിക്കായി ഇന്ത്യയില്‍ നിന്നടക്കം എത്തുന്ന തൊഴിലാളികള്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കിയത്. അഗ്രികള്‍ച്ചറല്‍ എക്യുപ്മെന്റ് മെക്കാനിക്, ഓട്ടോ മെക്കാനിക്, ബ്ലാക്ക് സ്മിത്ത്, ബില്‍ഡര്‍, ബസ് മെക്കാനിക്, ബാര്‍ബര്‍, കാര്‍ ഡ്രൈവര്‍, കാര്‍ ഇലക്ട്രീഷന്‍, കാര്പെന്റെര്, ഷെഫ്, മേസണ്‍, ക്രാഫ്ട് മാന്‍, ക്രഷര്‍ ഓപ്പറേറ്റര്‍ തുടങ്ങിയ തൊഴിലുകള്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കിയത്. പരീക്ഷാ സൗകര്യങ്ങള്‍ അതാത് രാജ്യങ്ങളില്‍ ലഭ്യമാക്കുന്നതാണ്. എന്നാല്‍, ഹൗസ് ഡ്രൈവര്‍, ലേബര്‍ പ്രൊഫഷനുകള്‍ എന്നിവര്‍ക്ക് സൗദിയില്‍ തന്നെ പരീക്ഷ എഴുതാന്‍ സാധിക്കും. ഓട്ടോ ലക്ട്രീഷന്‍, ഇലക്ട്രിക്കല്‍ ഡിവൈസ് മെയിന്റനന്‍സ് ടെക്നിഷ്യന്‍, ഓട്ടോമെക്കാനിക്, എച് വി എ സി, ഒട്ടോമാറ്റിവ് മെക്കാനിക്, പ്ലംബിംഗ്, വെല്‍ഡിങ് ബില്‍ഡിങ് ലക്ട്രീഷന്‍, പൈപ് ഇന്സ്റ്റാളര്, ഇലക്ട്രീഷന്‍, ബ്ലാക്ക് സ്മിത്ത് എന്നീ ജോലികള്‍ക്ക് കേരളത്തില്‍ തന്നെ പരീക്ഷ സൗകര്യം ലഭ്യമാകും.