സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻറെ മോചനം സംബന്ധിച്ച് വിധി നീട്ടി. മാറ്റി വെച്ച കേസ് ഡിസംബർ 30 വ്യാഴാഴ്ച്ച രാവിലെ 11:30 ന് പരിഗണിക്കും എന്ന് കോടതി വ്യക്തമാക്കി. സാങ്കേതിക തടസ്സങ്ങൾ മൂലമാണ് കോടതി നടപടികൾ മാറ്റിവച്ചത്. റിയാദ് ജയിലിൽ നിന്നുള്ള എല്ലാ കേസുകളുടെയും സിറ്റിങ് തിയതിയും മാറ്റിയിരുന്നു. റഹീമിൻറെ കേസുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ ഉള്ളത് കൊണ്ടല്ല സിറ്റിങ് മാറ്റി വെച്ചതെന്നും റിയാദ് കോടതിയിലുണ്ടായ സാങ്കേതിക കാരണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികൾ വ്യക്തമാക്കി.