പൗരന്മാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ പാലിക്കേണ്ട മിനിമം വേതന പരിധി കുറച്ച നടപടി ഇന്ത്യന്‍ വിദേശ മന്ത്രാലയം പിന്‍വലിച്ചു. പാര്‍ലമെന്റില്‍ ശ്രേയാംസ് കുമാര്‍ എം.പിയുടെ ചോദ്യത്തിന് ഉത്തരമായാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഇക്കാര്യം അറിയിച്ചത്.
ചുരുങ്ങിയ വേതനം കുറച്ച നടപടിക്കെതിരെ തെലങ്കാന ഗള്‍ഫ് വര്‍ക്കേഴ്സ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി( Gulf JAC) ഹൈക്കോടതിയില്‍ നല്കിയ പൊതുതാല്പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന് 2020 സെപ്റ്റംബറില്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചതിന്റെ ഉത്തരവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.