റിയാദ്: ഖത്തര്‍വഴി മലയാളികള്‍ സൗദിയിലേയ്ക്ക്ും യു.എ.ഇയിലേക്കും എത്തിത്തുടങ്ങി. ഖത്തര്‍വഴിയുള്ള മലയാളികളുടെ ആദ്യ സംഘം സുരക്ഷിതമായി സൗദിയിലെത്തി. ഗള്‍ഫിലെ മറ്റ് എല്ലാ വഴികളും അടഞ്ഞപ്പോള്‍ ഖത്തറില്‍ 14 ദിവസം ക്വാറന്റൈന് പൂര്‍ത്തിയാക്കി സൗദിയില്‍ പ്രവേശിക്കാനുള്ള അവസരമാണ് ഉയര്‍ന്നിരിക്കുന്നത്.
ഖത്തറില്‍നിന്ന് സൗദിയിലേയ്ക്കുള്ള യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് ആര്.ടി.പി.സി.ആര് പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കുന്ന നഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. കൂടാതെ വിദേശികള്‍ക്കുള്ള മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും തവക്കല്‍നാ ആപ്പില്‍ കോവിഡ് വാക്സിനേഷന് സ്വീകരിച്ചതിന്റെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയുംവേണം.