കുവൈത്തില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് പൊതുമേഖലയ്ക്ക് തുടർച്ചയായ നാല് ദിവസം കുവൈത്ത് മന്ത്രിസഭ അവധി പ്രഖ്യാപിച്ചു. ജനുവരി 1 ,2 തീയതികളിലാണ് പുതുവർഷം കണക്കിലെടുത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്ന് ബുധനാഴ്ച ആയതിനാല്‍ രണ്ട് ഔദ്യോഗിക അവധി ദിവസങ്ങളുടെ ഇടയില്‍ വരുന്ന ദിവസം പരിഗണിച്ച് ജനുവരി രണ്ട് വ്യാഴാഴ്ചയും അവധി ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനുവരി 3,4 തീയതികള്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ ജനുവരി അഞ്ച് മുതലായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുന്നത്. ഈ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങൾ ,സര്‍ക്കാര്‍ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല.