യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് നാല് എമിറേറ്റുകളിൽ 50 ശതമാനം ട്രാഫിക് പിഴയിളവ് പ്രഖ്യാപ്പിച്ച് അധികൃതർ . ഫുജൈറയിൽ ഡിസംബർ 2 മുതൽ 53 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിന് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് ഇളവ് ലഭിക്കുക. വാഹനങ്ങൾ കണ്ടുകെട്ടുന്നതും ട്രാഫിക് ബ്ലാക് പോയിൻറുകളും ഒഴിവായി കിട്ടും. എന്നാൽ ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇളവ് ബാധമല്ലെന്നും അധികൃതർ വ്യക്തമാക്കി. റാസൽഖൈമയിലും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 1 മുതൽ ഡിസംബർ 31 വരെയാണ് ഇളവ്. ഡിസംബർ 1ന് മുമ്പ് രേഖപ്പെടുത്തിയ നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് ഇളവ് ലഭിക്കുക. ഉമ്മുൽഖുവൈനിൽ ഡിസംബർ 1 മുതൽ ജനുവരി 5 വരെ 50 ശതമാനം ട്രാഫിക് പിഴയിളവ് ലഭിക്കും. അജ്മാനിലും ദേശീയ ദിനം പ്രമാണിച്ച് 50 ശതമാനം ട്രാഫിക് പിഴ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ നാല് മുതൽ ഡിസംബർ 15 വരെയാണ് ഇവിടെ പിഴത്തുകയിൽ ഇളവ് ലഭിക്കുക. ഒക്ടോബർ 31ന് മുമ്പ് രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് ഇളവ് ലഭിക്കുക.