യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ബുധനാഴ്ച രാത്രിയോടെ പടിഞ്ഞാറൻ മേഖലകളിൽ മഴമേഘങ്ങൾ രൂപ്പെടുകയും ഇവ കിഴക്ക് ഭാഗത്തേക്ക് വ്യാപിച്ച് തീരപ്രദേശങ്ങൾ, ദ്വീപുകൾ, വടക്ക്, കിഴക്ക് പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് നീങ്ങും. അതെ തുടർന്ന് വ്യാഴാഴ്ച പല സ്ഥലങ്ങളിലും മഴ ലഭിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മേഘങ്ങൾ കുറയുകയും മഴ കുറയുകയും ചെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.