കുവൈത്തിൽ ഷോപ്പിങ് മാളിൽവെച്ച് സ്ത്രീകളോട് അനുചിതമായ ആംഗ്യങ്ങൾ കാണിച്ചതിന് പ്രവാസിയെ ഹവല്ലി ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇരകളിലൊരാൾ നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. സൽവ ഡിറ്റക്ടീവുകൾ ഉടൻ നടപടി ആരംഭിക്കുകയും പരാതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു. ഷോപ്പിങ് മാളിൽനിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ സംഘം പരിശോധിക്കുകയും സംശയാസ്പദമായ പ്രവൃത്തികൾ കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ പ്രതിയെ പോലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തതായാണ് വിവരം.