റാസല്‍ഖൈമയില്‍ കടലില്‍ കുടുങ്ങിയ മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി സമീപവാസികള്‍. അപ്രതീക്ഷിത വേലിയേറ്റത്തെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ യുവാക്കളെയാണ് രക്ഷപ്പെടുത്തിയത്. 20കാരായ സ്വദേശി യുവാക്കാള്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുകയും കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങുകയുമായിരുന്നു. വിവരം അറിഞ്ഞ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തുമ്പോഴേക്കും യുവാക്കളെ അവിടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ട മൂന്ന് പേരെയും മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുമ്പോഴോ നീന്തുമ്പോഴോ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.