ഷാർജയിൽ പേ പാർക്കിങ് സമയം നീട്ടി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ് നൽകേണ്ട സമയം അർധരാത്രി വരെ ദീർഘിപ്പിക്കുന്നത്. നവംബർ 1 മുതൽ ഈ മേഖലകളിൽ വാഹനം നിർത്തിയിടാൻ രാവിലെ 8 മുതൽ രാത്രി 12 വരെ ഫീസ് ഈടാക്കും. നേരത്തേ രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെയായിരുന്നു പാർക്കിങ് ഫീസ് ബാധകമായിരുന്നത്. തിരക്കേറിയ ഈ മേഖലകളിൽ പാർക്കിങ് കൂടുതൽ സുഗമമാക്കാനാണ് ഫീസ് നൽകേണ്ട സമയം നീട്ടിയതെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി വ്യക്തമാക്കി.