അബുദാബിയിൽ സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി പുതിയ പദ്ധതി ആരംഭിച്ചു. രാജ്യാന്തര കോഡിങ് ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത്. പരീക്ഷണാർഥം തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ സ്കൂളികളിലെ 6 മുതൽ 12 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് അവസരം ലഭിക്കുക. പിന്നീട് മറ്റു സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. 2024-25 അധ്യയന വർഷത്തിൽ പൈത്തൺ പഠിക്കാൻ 1,000 വിദ്യാർഥികൾക്ക് അവസരമൊരുക്കും. 40 അധ്യാപകർക്ക് പരിശീലനം നൽകുകയും 22 സ്കൂളുകളിൽ സംവിധാനമൊരുക്കുകയും ചെയ്തു. ഭാവിയിൽ പൈത്തൺ പഠിക്കാൻ 3,000 വിദ്യാർഥികളെ പരിശീലിപിക്കാനാണ് പുതിയ പദ്ധതി.