അബുദാബിയിൽ സ്വകാര്യ സ്കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി. സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 5 മുതല്‍ 10 വരെ ശതമാനത്തില്‍ കൂടുന്നില്ലെന്ന് സ്കൂളുകൾ ഉറപ്പുവരുത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് കർശനമായി നിർദേശിച്ചു. അമേരിക്കന്‍ കയ്റോപ്രാക്ടിക് അസോസിയേഷന്റെ ശുപാര്‍ശ പ്രകാരം ഓരോ ഗ്രേഡുകളിലെയും വിദ്യാര്‍ഥികളുടെ സ്കൂള്‍ ബാഗിന്റെ പരമാവധി ഭാരം കണക്കാക്കിയിരിക്കുന്നത്. പുതിയ നിയമം 2026 ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. വിദ്യാര്‍ഥികളുടെ ആരോഗ്യവും ശാരീരിക ശക്തിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമൊക്കെ കണക്കാക്കി വേണം അവരുടെ ബാഗിന്റെ ഭാരം കണക്കാക്കേണ്ടതെന്നും നിർദേശം നൽകി.